NoHello!ഹലോhisawubonam'athchomaroonsalamഎന്തെടുക്കുവാ?heyaholaహలోgreetings!heyaمرحبا👋fraeslisyo여보세요buenos diasΓειά σουこんにちはمرحبًاהעלאສະບາຍດີПриветЗдравейтеওহেආයුබෝවන්morning!ഉറങ്ങിയില്ലേ?g'dayΧαίρετεשלוםவணக்கம்안녕하세요გამარჯობაpingapipoulaïj0Բարեւನಮಸ್ಕಾರyou there?olàheyสวัสดีnuqneHPërshëndetje在吗sul sulhiyaሀሎsaluthowdyሰላምhejдобры дзеньမင်္ဂလာပါyooooooooooo!Pẹlẹ oMba'éichapahoiਸਤ ਸ੍ਰੀ ਅਕਾਲhalo你好alohaahoyciaoনমস্কাৰسلامbonjouryou got a sec?އައްސަލާމް ޢަލައިކުމްជំរាបសួរନମସ୍କାର

👋 ദയവായി ചാറ്റിൽ വെറുതെ ഹലോ പറയരുത്

ആരെങ്കിലും നിങ്ങളെ ഫോണിൽ വിളിച്ച്, ഹലോ! എന്ന് മാത്രം പറഞ്ഞ് മിണ്ടാതെ ഇരിക്കുന്ന അവസ്ഥ ഒന്ന് ഓർത്ത് നോക്കൂ...🤦‍♀️

ജോർജ്'s Avatar
ജോർജ് 2:15 PM ഹായ്
സുകന്യ 2:16 PM ...?
സുകന്യ's Avatar
ജോർജ്'s Avatar
ജോർജ് 2:19 PM എത്ര മണിയ്ക്കാ
സുകന്യ 2:20 PM എന്ത്?
സുകന്യ's Avatar

❌ അരുത്...

ജോർജ് ആ ചോദ്യം നേരെ ചോദിച്ചിരുന്നെങ്കിൽ, ആ ചാറ്റിന്റെ ഗൗരവം മനസ്സിലാക്കി സുകന്യ അപ്പോൾ തന്നെ മറുപടി അയക്കുമായിരുന്നു. രണ്ടാമതും ജോർജ് അപൂർണമായ ചോദ്യമാണ് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ ചോദ്യം എന്താണെന്ന് വ്യക്തമാകാത്ത സുകന്യ, വ്യക്തത ആവശ്യപ്പെടേണ്ടി വരുന്നു.

ഇങ്ങനെ ഒരു ഹായ് ഒക്കെ പറഞ്ഞ് ചാറ്റ് തുടങ്ങുന്ന ആളുകൾ നേരേ വിഷയത്തിലേക്ക് പോകാതെ ഒരു സംഭാഷണം തുടങ്ങാൻ ശ്രമിക്കുന്നതാണ്, ഒരാൾ നേരിട്ടോ ഫോണിലോ ചെയ്യുന്നതുപോലെ - അതിൽ വലിയ തെറ്റൊന്നുമില്ല. പക്ഷേ, ആ വ്യക്തി "ഹലോ!" എന്ന് മാത്രം പറഞ്ഞ് മിണ്ടാതെ ഇരിക്കുന്ന അവസ്ഥ ഒന്ന് ഓർത്ത് നോക്കൂ...

ചാറ്റിലെ ഈ താമസം മൂലം ഒറ്റ ചോദ്യത്തിൽ തീർക്കാമായിരുന്ന ഒരു കാര്യത്തിനായി നിങ്ങൾ മറ്റൊരാളെ അതുപോലെ കാത്തിരിത്തുകയാണ് ചെയ്യുന്നത്. (അത് അല്പം അരോചകം ആണ്)

അതുതന്നെയാണ് ഇത്തരം ചോദ്യങ്ങളുടെയും അവസ്ഥ:

  • "ഹലോ, അവിടുണ്ടോ?"
  • "ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ? (ഇത് തന്നെ ഒരു ചോദ്യമാണ്)"
  • "എവിടെയാണ്? (ഞാൻ എവിടെയാണ് എന്നത് എന്റെ സ്വകാര്യത ആണെന്ന് പോലും തിരിച്ചറിയാത്ത അവസ്ഥ)"
  • "ഉറങ്ങിയില്ലേ? (ഉറങ്ങുന്ന ഒരാളിൽ നിന്നും ഒരു മറുപടി നിങ്ങൾ പ്രതീക്ഷിക്കുന്നോ?)"
  • "ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ? (ചോദ്യം എന്താണ് എന്ന് അറിയാതെ ഇതിന് ഉത്തരം പറയാൻ എനിക്ക് ജ്യോത്സ്യം ഒന്നും വശമില്ല)"

ചോദ്യങ്ങൾ നേരെ അങ്ങ് ചോദിക്കൂ! 😫


ഡയാന's Avatar
ഡയാന 2:15 PM ഹായ്, എപ്പോഴാ ട്രെയിനിന്റെ സമയം?
സുകന്യ 2:15 PM 3:30 ന്
സുകന്യ's Avatar
ഡയാന's Avatar
ഡയാന 2:15 PM അപ്പോ സ്റ്റേഷനിൽ കാണാം!
സുകന്യ 2:16 PM ശരി 👌
സുകന്യ's Avatar

✅ പകരം ഇതൊന്ന് പരീക്ഷിക്കൂ...

ഒരു "ഹായ്" പറയാതെ ചോദ്യം ചോദിക്കുന്നത് അൽപ്പം ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന കാര്യങ്ങൾ ഉപയോഗിച്ച് സന്ദേശത്തിന് ആമുഖം നൽകാം.

ഉദാഹരണത്തിന്:

  • "ഹലോ, എന്തൊക്കെയുണ്ട്? എപ്പോഴേക്ക് കൊറിയർ കിട്ടും എന്ന് എന്തെങ്കിലും ധാരണ ഉണ്ടോ?"
  • "ഹേയ്, അവിടെയുണ്ടോ! സുഖമല്ലേ? ഫ്രീ ആകുമ്പോൾ ഒന്ന് പറയണേ... പ്രോജക്ടിനെ കുറിച്ച് സംസാരിക്കാൻ ഉണ്ട്"
  • "ഹായ്, തിരക്കിലല്ലെങ്കിൽ ആ ഫോട്ടോകൾ ഒന്ന് അയച്ച് തരാമോ?"

ഇത് നിസ്സാരമെന്ന് തോന്നിയേക്കാം, എന്നാൽ ഒരു ഹായ് പറഞ്ഞ് നിങ്ങൾ പോകുകയാണെങ്കിലോ, അല്ലെങ്കിൽ രണ്ടാമത്തെ ആൾ നിങ്ങളുടെ സന്ദേശം പിന്നീട് എപ്പോഴെങ്കിലുമാണ് കാണുന്നതെങ്കിലോ, "എന്താണ് സംഭവം? എന്തായിരിക്കും നിങ്ങൾ പറയാൻ വന്നത്?" എന്നായിരിക്കും രണ്ടാമത്തെ ആളുടെ ചിന്ത?

കാര്യം വിശദമായി അങ്ങ് പറഞ്ഞാൽ, മറ്റെയാൾ എപ്പോ ഈ മെസ്സേജ് കണ്ടാലും എളുപ്പത്തിൽ കാര്യം പിടികിട്ടും. അവരും അതുപോലെ മറുപടി നൽകും.

നേരേ അങ്ങ് പറഞ്ഞാൽ, എല്ലാവർക്കും സൗകര്യം! 🎉